Thursday, November 5, 2009
IFFK 2009 മാധ്യമ വിദ്യാര്‍ഥികള്‍ക്കായി പ്രസ് മെന്റര്‍ഷിപ്പ് പ്രോഗ്രാം
തിരുവനന്തപുരം: അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിന്റെ ഭാഗമായി (IFFK-2009) മാധ്യമ വിദ്യാര്‍ഥികള്‍ക്കായി പ്രസ് മെന്റര്‍ഷിപ്പ് പ്രോഗ്രാം സംഘടിപ്പിക്കുന്നു.
സംസ്ഥാനത്തൊട്ടാകെ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന 50 വിദ്യാര്‍ഥികള്‍ക്കാണ് പ്രവേശനം ലഭിക്കുക. ചലച്ചിത്ര സംബന്ധിയായ രചനക്കായി വിദ്യാര്‍ഥികളുടെ ആസ്വാദന തലം മെച്ചപ്പെടുത്തുകയും പുതിയ അവബോധം സൃഷ്‌ടിക്കുകയുമാണ് പ്രോഗ്രാമിന്റെ ലക്ഷ്യം. പ്രമുഖ ചലച്ചിത്ര സംവിധായകര്‍, നിരൂപകര്‍, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ മെന്റര്‍ഷിപ്പിന്റെ ഭാഗമാകും. രണ്ട് ഘട്ടങ്ങളിലായിട്ടാണ് പരിപാടി നടപ്പാക്കുക.
ആദ്യഘട്ട പരിശീലനം നവംബര്‍ 27, 28 തീയതികളില്‍ തിരുവനന്തപുരത്ത് നടക്കും. പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്ന 50 പേരില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന 25 പേര്‍ക്ക് ചലച്ചിത്രോത്സവ ദിനങ്ങളില്‍ തുടര്‍ പരിശീലനം നല്‍കും. ഫെസ്റ്റിവല്‍ ബുള്ളറ്റിന്‍, ഐ എഫ് എഫ് കെ വെബ്‌സൈറ്റ് തുടങ്ങിയവയില്‍ എഴുതുന്നതിനും പഠിതാക്കള്‍ക്ക് അവസരം ലഭിക്കും.
പ്രസ്‌മെന്റര്‍ഷിപ്പ് പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ വെള്ളപേപ്പറില്‍ തയാറാക്കിയ അപേക്ഷ, ബയോഡാറ്റ എന്നിവയോടൊപ്പം തങ്ങളെ ഏറ്റവും സ്വാധീനിച്ച ഒരു ചലച്ചിത്രത്തെക്കുറിച്ചുള്ള രണ്ടുപേജില്‍ കവിയാത്ത ആസ്വാധനത്തെക്കുറിപ്പ് സഹിതം സെക്രട്ടറി, ചലച്ചിത്ര അക്കാദമി, മണിഭവന്‍, ശാസ്‌തമംഗലം, തിരുവനന്തപുരം-10 എന്ന വിലാസത്തില്‍ ഈ മാസം 15നകം എത്തിക്കണം. വിശദവിവരങ്ങള്‍ക്ക് 2310323, 2312214 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.
Subscribe to:
Post Comments (Atom)
No comments:
Post a Comment