
തിരുവനന്തപുരം: പതിനാലാമത് അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിന്റെ ഓണ്‍ലൈന്‍ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ ഇന്നു മുതല്‍ ആരംഭിക്കും. www.iffk.in എന്ന വെബ്‌സൈറ്റിലൂടെയാണ് ഓണ്‍ലൈന്‍ അപേക്ഷകള്‍ സ്വീകരിക്കുക. അപേക്ഷകന് വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഇംഗ്ലീഷിലും മലയാളത്തിലും ഈ വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്. ഓണ്‍ലെന്‍ രജിസ്‌ട്രേഷന്‍ നേരിട്ട് ചെയ്യുന്നതിന് വഴുതക്കാട്ടെ കലാഭവന്‍ തിയ്യേറ്ററില്‍ പ്രവര്‍ത്തിക്കുന്ന എഫ് എഫ് എസ് ഐയുടെ റീജിയണല്‍ ഓഫീസില്‍ സൗകര്യമുണ്ടായിരിക്കുമെന്ന് അക്കാദമി സെക്രട്ടറി ഡോ.കെ എസ് ശ്രീകുമാര്‍ അറിയിച്ചു. 18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് മാത്രമേ ഡെലിഗേറ്റ് പാസിന് അപേക്ഷിക്കാനാവുകയുള്ളൂ. വിശദവിവരങ്ങള്‍ക്ക് 0471-2321953 എന്ന നമ്പരില്‍ ബന്ധപ്പെടണം.
No comments:
Post a Comment