പഴശ്ശിരാജ ലോകസിനിമാവിഭാഗത്തില്‍
തിരുവനന്തപുരം: വരുന്ന ഡിസംബര്‍ 11 മുതല്‍ 18വരെ നടക്കുന്ന 14-ാമത് അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിന്റെ മത്സരവിഭാഗ ചിത്രങ്ങളുടെ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായി. മത്സരവിഭാഗത്തില്‍ 14 ചിത്രങ്ങളും ഇന്ത്യന്‍ സിനിമാ വിഭാഗത്തിലും മലയാളം സിനിമാവിഭാഗത്തിലുമായി ഏഴ് ചിത്രങ്ങള്‍ വീതവുമാണ് തിരഞ്ഞെടുത്തത്. മലയാള ചിത്രമായ പഴശ്ശിരാജ ലോക സിനിമാവിഭാഗത്തിലായിരിക്കും പ്രദര്‍ശിപ്പിക്കുക. അര്‍ജന്റീന, അള്‍ജീരിയ, ദക്ഷിണാഫ്രിക്ക, തുര്‍ക്കി, ഇന്തോനേഷ്യ, ദക്ഷിണ കൊറിയ, കസാഖ്‌സ്ഥാന്‍, താജിക്കിസ്ഥാന്‍, ഇറാന്‍, ഇന്ത്യ എന്നിവിടങ്ങളില്‍ നിന്നും കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ നിര്‍മ്മിച്ച ചിത്രങ്ങളാണ് മത്സരവിഭാഗത്തിലുള്ളത്.
മത്സരവിഭാഗത്തില്‍..
Homero Manzi, Un Poeta En la Torment (Argentina) Z?har(Algeria/France), Izulu Lami(SouthAfrica), Orada(Turkey), Jermal(Indonasia), The TreelessMountain(SouthKora/USA), BirzhanSal(Kazhakhsthan), True Noon(Tadjikisthan), Darbare-ye Elly(Iran), La Mosca en la Ceniza(Argentina), Do paise ki dhoop, Char aane ki baarish(India), Road to Sangham(India). ഇവയോടൊപ്പം മലയാളത്തില്‍ നിന്നും സൂഫി പറഞ്ഞ കഥയും മധ്യവേനലുമാണ് മത്സരവിഭാഗത്തിലുള്ളത്.
മലയാള സിനിമാവിഭാഗത്തില്‍ കേരള കഫേ, ഓര്‍ക്കുക വല്ലപ്പോഴും, രാമാനം, ഋതു, പകല്‍നക്ഷത്രങ്ങള്‍, ഭൂമി മലയാളം, പത്താം നിലയിലെ തീവണ്ടി എന്നിവയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.
ഹരിശ്ചന്ദ്രാസി ഫാക്‌ടറി, കാല്‍ബെല, ഏക് തോ ചാന്‍സ്, ഗന്ധ്, വിഹിര്‍, സൊന്ത ഊരു, മായാബസാര്‍ എന്നീ ചിത്രങ്ങള്‍ ഇന്ത്യന്‍ സിനിമാവിഭാഗത്തിലേക്കും തിരഞ്ഞെടുക്കപ്പെട്ടു.
പി ടി കുഞ്ഞുമുഹമ്മദ് ചെയര്‍മാനും കെ എന്‍ ഷാജി, ഉഷ സഖറിയാസ്, കെ കെ ചന്ദ്രന്‍, എസ് ജി രാമന്‍, റാസി, എം സരിതാവര്‍മ്മ എന്നിവര്‍ അംഗങ്ങളും ഡോ.കെ എസ് ശ്രീകുമാര്‍ മെമ്പര്‍ സെക്രട്ടറിയുമായ സമിതിയാണ് ചിത്രങ്ങള്‍ തിരഞ്ഞെടുത്തത്.